മഞ്ചേശ്വരത്ത് പതിനാലുകാരിയെ പീഡിപ്പിച്ച പിതാവും ബന്ധുവും കസ്റ്റഡിയില്‍; കാഞ്ഞങ്ങാട്ട് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച വയോധികനെതിരെ കേസ്

കാസര്‍കോട്: മഞ്ചേശ്വരത്തും കാഞ്ഞങ്ങാട്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളായ അന്‍പത് വയസ്സുള്ള പിതാവിനെയും 22 വയസ്സുള്ള ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധന നടത്തി അറസ്റ്റു രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പീഡനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഈ സംഭവത്തില്‍ അടുത്ത ബന്ധുവായ വൃദ്ധനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page