നാടന്‍ ചാരായ വാറ്റ് സജീവം 5 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കശുമാങ്ങ സീസണ്‍ സജീവമായതോടെ നാടന്‍ വാറ്റ് വ്യാപകം.വിദേശ മദ്യത്തിന്റെ വില കൂട്ടിയതും തുച്ഛമായ വിലക്ക് ലഹരി നുണയാമെന്നുള്ളതും കണക്കിലെടുത്താണ് മദ്യപാനികളെ നാടന്‍ ചാരായത്തിലേക്ക് ആകര്‍ഷിക്കുന്നത്. അനധികൃതമായ മദ്യവില്‍പ്പനയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ് അധികൃതര്‍ നടപടി തുടരുന്നുവെങ്കിലും നാടന്‍ ചാരായ വാറ്റും കര്‍ണ്ണാടകയില്‍ നിന്നു കടത്തിക്കൊണ്ടു വരുന്ന പാക്കറ്റ് മദ്യവും വ്യാപകമാണെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. രാജീവനും സംഘവും എട്ടു ലിറ്റര്‍ നാടന്‍ ചാരായവുമായി ഒരാളെ അറസ്റ്റു ചെയ്തു. ബേളൂര്‍, പൂതങ്ങാനത്തെ പുതിയ പുരയില്‍ ടി. ചന്ദ്രനാണ് അറസ്റ്റിലായത്. എക്സൈസ് സംഘത്തില്‍ ഐ.ബി.എ.ഇ.ഐ ദിവാകരന്‍ എന്‍.വി, പ്രിവന്റീവ് ഓഫീസര്‍ പി.കെ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജസ്‌ന, ഡ്രൈവര്‍ സിജിത്ത് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page