കാസര്‍കോട്: കര്‍ണ്ണാടക, ഉപ്പിനങ്ങാടിയിലെ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. കാസര്‍കോട് സ്വദേശികളടക്കം ഏഴു പേര്‍ അറസ്റ്റില്‍. ചെങ്കള, പാടിക്കു സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ഷെരീഫ് (51), ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊര്‍ക്കട്ട മുഹമ്മദ് നബാസ് (37), പുത്തൂര്‍ ,ബപ്പാളിഗെ ഇബ്രാഹിം (60), ഉത്തര കര്‍ണ്ണാടക മറക്കനാടിലെ സന്ദീപ് പുണ്ഡലിംഗ(30), പുത്തൂര്‍, കംബ്രയിലെ സല്‍മാന്‍ ഫാരിസ് (25), ബെല്‍ത്തങ്ങാടി, ഉറുവാളൂരിലെ സിറാജ് എന്ന സിറാജുദ്ദീന്‍ (34), പുത്തില ഇര്‍ഷാദ് (31) എന്നിവരാണ് അറസ്റ്റിലായത്. കള്ളനോട്ടടി കേന്ദ്രത്തില്‍ നിന്നു 500 രൂപയുടെ കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്ത ഷീറ്റ്, കമ്പ്യൂട്ടര്‍, സെറോക്‌സ് മെഷീന്‍, സീല്‍ എന്നിവ കസ്റ്റഡിയിലെടുത്തു.
പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഉപ്പിനങ്ങാടി എസ്‌ഐ കെപി സുകേഷിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഉപ്പിനങ്ങാടിയില്‍ പിടിയിലായ മലയാളികളെ കുറിച്ച് കാസര്‍കോട് പൊലീസും അന്വേഷണം ആരംഭിച്ചു.








