കാട്ടുപോത്തുകള്‍ കുറുകെ ചാടി; ഇരിയണ്ണിയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു, ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: കാട്ടുപോത്തുകള്‍ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു മറിഞ്ഞു. കാര്‍ യാത്രക്കാരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ ബോവിക്കാനം കാനത്തൂര്‍ റോഡിലെ ഇരിയണ്ണി ഫോറസ്റ്റ് ഓഫിസിന് സമീപത്താണ് അപകടം. എരിഞ്ഞിപ്പുഴ സ്വദേശിയുടെ കാര്‍ ആണ് അപകടത്തില്‍പെട്ടത്. കാര്‍ ബോവിക്കാനം ഭാഗത്തേക്ക് പോകുന്നതിനിടെ കാട്ടുപോത്തുകള്‍ റോഡിന് കുറുകെ ഓടുകയായിരുന്നു. പോത്തുകളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിച്ചു മറിഞ്ഞു. അപകടത്തില്‍ കാര്‍ തകര്‍ന്നു. പൂവാള റോഡില്‍ കാട്ടു പോത്തുകളുടെ ശല്യം രൂക്ഷമാണ്. നാലു കാട്ടുപോത്തുകള്‍ സ്ഥിരമായി ഇവിടെയുണ്ടെന്നും അതേ സമയം ആരെയും ആക്രമിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page