കാസര്‍കോട്: വിട്ടുമാറാത്ത കാലുവേദനയില്‍ മനംനൊന്താണെന്നു പറയുന്നു ,സ്വകാര്യ ആശുപത്രി ജീവനക്കാരിയായ വീട്ടമ്മ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. കൂഡ്‌ലു, മീപ്പുഗിരി, കാളിയങ്ങാട്ടെ ദേവി കൃപയില്‍ സൂര്യയുടെ ഭാര്യ ശ്യാമള (50)യാണ് ജീവനൊടുക്കിയത്. ഇന്നലെ (വ്യാഴം) വൈകുന്നേരം നാലുമണിയോടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ശ്യാമളയെ കണ്ടെത്തിയത്. കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ്. കാലുവേദനയ്ക്ക് ഏറെ കാലമായി മരുന്നു കഴിച്ചു വരികയായിരുന്നു. എന്നാല്‍ കാര്യമായ മാറ്റമില്ലാത്തതിനാല്‍ മാനസിക വിഷമത്തിലായിരുന്നു. ഇതായിരിക്കാം ജീവനൊടുക്കാന്‍ കാരണമായതെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മക്കള്‍: സുസ്മിത, സുശാന്ത്. മരുമക്കള്‍: സന്ദീപ്, അഭിരാമി., സഹോദരങ്ങള്‍: പുഷ്പരാജ്, ജനാര്‍ദ്ദനന്‍, പത്മാവതി, അംബിക, സുമലത, രാഘവന്‍.







