ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ കുട്ടി വീണു; രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

ന്യൂഡല്‍ഹി: 40 അടി താഴ്ചയുള്ള കുഴല്‍ കിണറിനുള്ളില്‍ കുട്ടി വീണ് ദാരുണാപകടം. ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ കേശോപുര്‍ മാണ്ഡിക്ക് സമീപമാണ് അപകടം. ജല ബോര്‍ഡ് പ്ലാന്റിനുള്ളില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറുണ്ട്. പ്ലാന്റിനു സമീപം കളിക്കുന്നതിനിടെയാണ് കുട്ടി പെട്ടെന്ന് കിണറിനുള്ളില്‍ വീണത്. വിവരം ലഭിച്ചയുടന്‍ ഫയര്‍ഫോഴ്‌സും പൊലീസും സ്ഥത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
എത്രവയസുള്ള കുട്ടിയാണ് വീണതെന്നോ എങ്ങനെയാണ് അപകടമുണ്ടായതെന്നോ വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളുവെന്നും കുട്ടിയെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. കുഴല്‍കിണറോട് ചേര്‍ന്ന് മറ്റൊരു കുഴി കുഴിക്കാനുള്ള തയ്യാറെടുപ്പിലാണ് രക്ഷാസംഘം. അതേസമയം, പുതിയ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനും സമയമെടുത്തേക്കും. അതുവരെയും കുട്ടിയുടെ ജീവന്‍ സംരക്ഷിക്കാനാകുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page