Monday, May 20, 2024
Latest:

കാസര്‍കോട് സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: ഒടയംചാല്‍ കോടോത്ത് പാലത്തിങ്കാല്‍ സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഓട്ടോ ഡ്രൈവര്‍ സി ജെ.കൃഷ്ണന്റെയും ബാലാമണിയുടെയും മകന്‍ മനോജ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട മനോജിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. ഭാര്യ: ദില്‍ഷ, സഹോദങ്ങള്‍: ഉദയന്‍, മഹേഷ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page