മഞ്ചേശ്വരത്തിനു പിന്നാലെ കല്യാശ്ശേരിയിലും അതിക്രമം; ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ ചുമരെഴുത്തില്‍ കരി ഓയില്‍


കാസര്‍കോട്: എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം നടത്തിയ ചുമരെഴുത്ത് കരിഓയില്‍ ഒഴിച്ച് നശിപ്പിച്ചു. കല്യാശ്ശേരി മണ്ഡലത്തിലെ ചുമരെഴുത്താണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉപ്പള ഭഗവതി നഗറില്‍ അശ്വിനിയുടെ ഫ്‌ളക്‌സും നശിപ്പിച്ചിരുന്നു. പ്രചരണം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെതിരെ സ്ഥാനാര്‍ത്ഥിയായ അശ്വിനി രംഗത്തു വന്നു. പുതുമുഖ സ്ഥാനാര്‍ത്ഥിയായ തന്നെ ഭയന്നു തുടങ്ങിയതു കൊണ്ടാണ് ബോര്‍ഡു തകര്‍ത്തതെന്നും ചുമരെഴുത്തില്‍ കരിഓയില്‍ ഒഴിച്ചതെന്നും അശ്വിനി പറഞ്ഞു. ഇതുകൊണ്ടൊന്നും എന്‍ ഡി എ പ്രചരണത്തെ പിന്നോട്ടടിക്കുവാന്‍ കഴിയില്ലെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page