കാസര്‍കോട്: ഭര്‍തൃമതിയായ യുവതിയെ വീട്ടുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ നൂഞ്ഞി കണ്ടംകുട്ടിച്ചാല്‍ സ്വദേശി ഭരതന്റെ ഭാര്യ ടി.പി മിനി(43)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് ഷാല്‍ ഉപയോഗിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു. കണ്ടംകുട്ടിച്ചാലിലെ കുഞ്ഞമ്പുവിന്റെയും കുഞ്ഞിപെണ്ണിന്റെയും മകളാണ്. മക്കള്‍: അഭിനന്ദ്, അഭിന്‍. സഹോദരങ്ങള്‍: സുകുമാരന്‍, ശ്യാമള, മീനാക്ഷി, ബേബി, ബിന്ദു.
![](https://mlozaudj56ft.i.optimole.com/w:789/h:495/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/leopard.jpg)