സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒരു പവന്‍ സ്വര്‍ണത്തിന് വില 47,560 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്. ചൊവ്വാഴ്ച ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5945 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 47,560 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4935 രൂപയാണ്. ഇതോടെ ഒരു വര്‍ഷത്തിനിടെ പവന്റെ വിലയിലുണ്ടായ വര്‍ധന ഏഴായിരത്തോളം രൂപയാണ്. വില കുതിച്ചുയര്‍ന്നതോടെ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 52,000 രൂപ ചെലവ് വരുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഈ മാസം രണ്ടാം തവണയാണ് വിലയില്‍ വന്‍ കുതിപ്പ് നടത്തുന്നത്. മാര്‍ച്ച് രണ്ടിന് 680 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 560 രൂപ കൂടി. രണ്ട് ദിവസത്തിനിടെ 1200 രൂപയില്‍ അധികമാണ് വര്‍ധിച്ചിരിക്കുന്നത്. ഡോളര്‍ സൂചിക ഇടിഞ്ഞതാണ് സ്വര്‍ണവില കുതിക്കാന്‍ ഒരു കാരണം. അന്താരാഷ്ട്ര സ്വര്‍ണവില 2118 ഡോളര്‍ വരെ പോയതിനുശേഷം ഇപ്പോള്‍ 2012 ഡോളറില്‍ എത്തിയിട്ടുണ്ട്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. സ്വര്‍ണവില വീണ്ടും ഉയരുമെന്ന് സൂചനകള്‍ വരുന്നുണ്ട്. 2300 ഡോളര്‍ വരെ പോകാമെന്നാണ് പ്രവചനങ്ങളെങ്കിലും 2200 ഡോളറിന് അടുത്തെത്താനുള്ള സാധ്യതകള്‍ ഇപ്പോള്‍ കാണുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page