നീലേശ്വരം: പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 19 വര്‍ഷത്തിന് ശേഷം നടത്തുന്ന പെരുങ്കളിയാട്ടത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു.തന്ത്രിമാരായ കക്കാട്ട് കിഴക്കേയില്ലത്ത് നാരായണ പട്ടേരി, മേക്കാട്ട് ഇല്ലത്ത് കേശവ പട്ടേരി എന്നിവര്‍ ഭദ്രദീപം കൊളുത്തി.
ഇ. ചന്ദ്രശേഖരന് എംഎല്‍എ ആധ്യക്ഷം വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്, പ്രമോദ് കോമരം അനുഗ്രഹ പ്രഭാഷണം നടത്തി.
ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായി. വി.കൃഷ്ണന്, എം.വി.വിജയന് എസ്.പ്രീത തുടങ്ങിയവര്‍ പ്രസംഗിച്ചു.