എന്‍ഡോസള്‍ഫാന്‍ പുനരധിവാസഗ്രാമം; ‘സഹജീവനം സ്‌നേഹഗ്രാമം’ ഒന്നാംഘട്ടം മന്ത്രി ഡോ.ആര്‍ ബിന്ദു നാടിനു സമര്‍പ്പിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമ്പൂര്‍ണ്ണ പുനരധിവാസം ലക്ഷ്യംവച്ച് കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന പുനരധിവാസഗ്രാമം – സഹജീവനം സ്‌നേഹഗ്രാമം – പദ്ധതിയുടെ പൂര്‍ത്തിയാക്കിയ ഒന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു നാടിന് സമര്‍പ്പിച്ചു.
കേരളത്തിന്റെ മാതൃകാപദ്ധതിയായി സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്തതാണ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഹൈഡ്രോളജി ബ്ലോക്ക് എന്നിവയാണ് പുനരധിവാസഗ്രാമ പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ തുറന്നത്. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്നും അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ‘സ്‌നേഹഗ്രാമം’ അതിലെ നാഴികക്കല്ലാണെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. ഇചന്ദ്രശേഖരന്‍ എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, സാമൂഹികനീതിവകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page