കാസർകോട് ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് നടത്തി

കാഞ്ഞങ്ങാട് : യോഗാസന കാസർകോട് ജില്ലാ അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പ് കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിൽ നടന്നു . ചിന്മയ മിഷൻ പ്രസിഡൻ്റ് സ്വാമി വിവിക്താനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ചാമ്പ്യൻഷിപ് ഉദ്‌ഘാടനം ചെയ്തു. കായിക മേഖലയുടെ വളർച്ചയ്ക്കും യുവതലമുറയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം മത്സരങ്ങൾക്കു വലിയ പങ്കുണ്ടെന്നു അദ്ദേഹo പറഞ്ഞു.

യോഗാസന സ്പോർട്സ് അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറി രവിശങ്കർ അധ്യക്ഷത വഹിച്ചു. യോഗാചാര്യ ശംഭു നമ്പൂതിരി , നാഷണൽ ജഡ്ജ് സ് ട്രെയിനിംഗ് പ്രോഗ്രാം പൂർത്തിയാക്കിയ അനിൽ കുമാർ എന്നിവരെ ആദരിച്ചു. ചിന്മയ വിദ്യാലയം പ്രിൻസിപ്പൽസി ചന്ദ്രൻ , കാസർകോട് യോഗാഭ്യാസ രക്ഷാധികാരി ഡോ. ശിവരായ ഭട്ട്, തേജ കുമാരി , പി . അനിൽകുമാർ പ്രസം ഗിച്ചു. പരമ്പരാഗത, ആർട്ടിസ്റ്റിക്, റിത്മിക് ഇനങ്ങളിൽ സംസ്ഥാന-ദേശീയ തല മത്സരങ്ങൾക്ക് യോഗ്യരായവരെ കണ്ടെത്തുന്നതിനും യോഗാസനരംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page