നീന്തല്‍ പരിശീലനത്തിനിടെ ശ്വാസതടസം; കരയില്‍ കയറിയ 14 കാരി കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് നീന്തല്‍ പരിശീലനത്തിനിടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസിന്റെയും ബിനുവിന്റെയും മകള്‍ ദ്രുപിത (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറരയോടെ പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിലാണ് സംഭവം.
വൈകുന്നേരം 4.30 മുതല്‍ നീന്തല്‍ പരിശീലനം നടത്തുന്ന ദ്രുപിതയ്ക്ക് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കരയില്‍ കയറിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു. ഉടന്‍ തന്നെ തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോത്തന്‍കോട് എല്‍വിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദ്രുപിത. നാലുവയസ് മുതല്‍ വിദ്യാര്‍ത്ഥിനി നീന്തല്‍ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page