ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥികളായി, പ്രചാരണരംഗം ഇനി കനത്ത ചൂടിലേക്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മൂന്ന് ജില്ലാ സെക്രട്ടറിമാർ, ഒരു പോളിറ്റ് ബ്യൂറോ അംഗം, മൂന്ന് കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങുന്നതാണ് സ്ഥാനാർഥിപ്പട്ടിക. മുസ്ലിംലീഗിൽ നിന്നും പുറത്താക്കപ്പെട്ട സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ പാർട്ടി ചിഹ്നത്തിൽ പൊന്നാനിയിൽ മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
സ്ഥാനാർഥിപട്ടിക ഇങ്ങനെ. എം വി ബാലകൃഷ്ണൻ (കാസർകോട്), എം വി ജയരാജൻ (കണ്ണൂർ), കെ കെ ശൈലജ (വടകര), എളമരം കരീം (കോഴിക്കോട്), വി വസീഫ് (മലപ്പുറം), കെ എസ് ഹംസ (പൊന്നാനി), എ വിജയരാഘവൻ (പാലക്കാട്), കെ രാധാകൃഷ്‌ണൻ (ആലത്തൂർ), പ്രൊഫ. സി രവീന്ദ്രനാഥ് (ചാലക്കുടി), കെ ജെ ഷൈൻ (എറണാകുളം), ജോയ്‌സ് ജോർജ് (ഇടുക്കി), എ എം ആരിഫ് (ആലപ്പുഴ), ഡോ. തോമസ് ഐസക്ക് (പത്തനംതിട്ട), എം മുകേഷ് (കൊല്ലം), വി ജോയ് (ആറ്റിങ്ങൽ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page