നിർത്താതെ ഛര്‍ദ്ദി, പിന്നാലെ വയറുവേദന; ശസ്ത്രക്രിയ ഡോക്ടർമാർ കണ്ടെത്തിയത് 39 നാണയങ്ങളും 37 കാന്തങ്ങളും

നിർത്താതെയുള്ള ഛര്‍ദ്ദിയെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറിൽ ഡോക്ടർമാർ കണ്ടെത്തിയത് 39 നാണയങ്ങളും 37 കാന്തങ്ങളും. ബോഡി ബില്‍ഡിംഗില്‍ കമ്പം കയറിയ യുവാവ് ശരീരം പുഷ്ടിപ്പെടാൻ നാണയങ്ങളും കാന്തവുമെല്ലാം വിഴുങ്ങുകയായിരുന്നു. നാണയത്തിലെ സിങ്ക് മസില്‍ വളരാന്‍ സഹായിക്കുമെന്ന് കരുതി വിഴുങ്ങിയ നാണയങ്ങളും കാന്തങ്ങളുമാണ് ശത്രക്രിയയിലൂടെ പുറത്തെടുത്തത്.
20 ദിവസത്തിലേറെയായി തുടര്‍ച്ചയായി ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുര്‍ന്നാണ് 26 കാരനായ രോഗിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. രോഗിക്ക് ആഹാരം പോലും കഴിക്കാന്‍ കഴിയുമായിരുന്നില്ല. എന്തെങ്കിലും കഴിച്ചാലുടന്‍ നിർത്താതെയുള്ള ഛർദിയായിരുന്നു. ഇതിനുശേഷം വയറുവേദനയും ഉണ്ടാകും. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം എക്‌സ്‌റേ എടുത്തപ്പോള്‍ അതില്‍ നാണയങ്ങളും കാന്തങ്ങളും കണ്ടെത്തുകയായിരുന്നു. അടിവയറ്റിലെ ഒരു സിടി സ്‌കാനില്‍ നാണയങ്ങളും കാന്തങ്ങളും കുടലില്‍ തടസ്സം ഉണ്ടാക്കുന്നതായി തിരിച്ചറിഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നാണയങ്ങളും കാന്തങ്ങളും കഴിച്ച ചരിത്രമുണ്ടെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. മാനസിക രോഗത്തിന് ചികിത്സയും നല്‍കിയിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ചെറുകുടലില്‍ രണ്ട് വ്യത്യസ്ത ലൂപ്പുകളിലായി കാന്തങ്ങളും നാണയങ്ങളും ഉണ്ടെന്ന് കണ്ടെത്തി. കുടല്‍ തുറന്ന് നാണയങ്ങളും കാന്തങ്ങളും പുറത്തെടുത്തു. വയറ്റില്‍ നിന്ന് ഒന്ന്, രണ്ട, അഞ്ച് രൂപയുടെ 39 നാണയങ്ങളും വിവിധ ആകൃതികളിലും രൂപങ്ങളിലുമുള്ള 37 കാന്തങ്ങളും കണ്ടെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page