ഭര്‍ത്താവ് അടുക്കളയില്‍ എത്തിയപ്പോള്‍ കണ്ടത് ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി കഴുത്തുമുറുകി പിടയുന്ന ഭാര്യയെ; തേങ്ങ ചിരകുന്നതിനിടെ ഷാള്‍ കുടുങ്ങി ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു

പാലക്കാട്: തേങ്ങാ ചിരകുന്നതിനിടെ ചുരിദാര്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി യുവതി കഴുത്ത് ഞെരിഞ്ഞ് മരിച്ചു. ഒറ്റപ്പാലം വിജയമന്ദിരത്തില്‍ രജിതയാണ് (40) മരിച്ചത്. രജിതയും ഭര്‍ത്താവ് വിജയരാഘവനും ചേര്‍ന്ന് നടത്തുന്ന ഒറ്റപ്പാലം മീറ്റ്‌നയിലെ ഹോട്ടലില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. തേങ്ങ ചിരകുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങുകയായിരുന്നു.
സംഭവസമയത്ത് വിജയരാഘവന്‍ പുറത്തു പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മക്കള്‍: അഞ്ജു, മഞ്ജു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page