കമല്‍നാഥിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്ക്..?

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മനീഷ് തിവാരി ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ആര്‍പിഎം സിങ് മനീഷ് തിവാരിയുമായി സംസാരിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ മുന്‍ വക്താവും കേന്ദ്രമന്ത്രിയും കൂടിയാണ് മനീഷ് തിവാരി.
മനീഷ് തിവാരി ബിജെപിയുമായി ആദ്യഘട്ട ചര്‍ച്ച നടത്തി. പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് അദ്ദേഹം ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന നേതാവാണ് ആര്‍പിഎം സിങ്. അദ്ദേഹം ഇപ്പോള്‍ യുപിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. എന്നാല്‍, മനീഷ്വാ തിവാരി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
മധ്യപ്രദേശില്‍ കമല്‍നാഥും മകനും നാളെ ബിജെപിയിലേക്ക് പോകും എന്നാണ് സൂചന. അതിനിടെയാണ് ഇപ്പോള്‍ മനീഷ് തിവാരിയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നത്. പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവും ബിജെപി പ്രവേശനത്തിനൊരുങ്ങുന്നതായി അഭ്യൂഹം ഉയരുന്നുണ്ട്. റാലികളും സമാന്തര യോഗവും ചേര്‍ന്നതില്‍ സിദ്ദുവിനെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Collins Proctor

Collins Proctor

RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page