വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളന്‍ പന്നിയെ വീട്ടില്‍ കൊണ്ടുപോയി; കറിവെക്കാനൊരുങ്ങിയ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

കൊല്ലം: റോഡില്‍ വണ്ടിയിടിച്ച് വീണ മുള്ളന്‍പന്നിയെ കറി വെച്ച ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍. കൊട്ടാരക്കര വാളകം സ്വദേശിയായ ഡോക്ടര്‍ പി ബാജിയെയാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. മുള്ളന്‍പന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും പിടിച്ചെടുത്തു. പുലര്‍ച്ചെ കൊട്ടാരക്കരയിലേക്കു പോകുമ്പോഴാണ് ഡോക്ടര്‍ ഓടിച്ച വാഹനം മുള്ളന്‍പന്നിയെ ഇടിച്ചത്. വാളകം മേഴ്‌സി ആശുപത്രി പരിസരത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ മുള്ളന്‍ പന്നിയെ ഡോക്ടര്‍ കാറിന്റെ പിന്നിലിട്ട് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇതിനെ കറി വെക്കാന്‍ തീരുമാനിച്ചു. വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ വീട്ടില്‍ എത്തിയപ്പോള്‍ ചീനച്ചട്ടിയില്‍ മുള്ളന്‍പന്നിയിറച്ചി കറിവെക്കുന്നതാണ് കണ്ടത്. വീട്ടുപരിസരത്തുനിന്നും മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. അഞ്ചല്‍ വനംറേഞ്ച് ഓഫീസര്‍ അജികുമാറിന്റെ നേതൃത്വത്തില്‍ കറിയുടെ അവശിഷ്ടങ്ങള്‍ സഹിതം ഡോക്ടറെ കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page