കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ , പാണ്ടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കുണ്ടാർ , ഉയിത്തടുക്ക മായി ലാംകോട്ട ഹൗസിലെ അറബിയുടെ മകൻ നൗഫൽ (30) ആണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാത്രി ഏഴര മണിയോടെ പാണ്ടി, ബളവന്തടുക്കയിലാണ് അപകടം. ബന്ധുവീട്ടിൽ എത്തിയതായിരുന്നു നൗഫൽ. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തെ ഒരു ജ്യൂസ് കടയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സുഹ്റ . രണ്ടു മക്കളുണ്ട്.
ആദൂർ , പാണ്ടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചുകാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ , പാണ്ടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കുണ്ടാർ , ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (30) ആണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാത്രി ഏഴര മണിയോടെ പാണ്ടി, ബളവന്തടുക്കയിലാണ് അപകടം. ബന്ധുവീട്ടിൽ എത്തിയതായിരുന്നു നൗഫൽ. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തെ ഒരു ജ്യൂസ് കടയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സുഹ്റ . രണ്ടു മക്കളുണ്ട്.







