ജയിലില്‍ നിന്ന് നേരെ ബിവറേജസിലേക്ക്; പൂട്ട് തകര്‍ത്ത് വില കൂടിയ മദ്യം കവര്‍ന്നു; പിന്നാലെ വീണ്ടും ജയിലിലേക്ക്

തിരുവനന്തപുരം: മോഷണ കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മൂവര്‍ സംഘം ബിവറേജസില്‍ നിന്ന് മദ്യം മോഷ്ടിച്ച കേസില്‍ വീണ്ടും അറസ്റ്റില്‍. ജയിലില്‍ നിന്നും ഇറങ്ങി നേരെ ബിവറേജസിലേക്ക് വെച്ചുപിടിച്ച സംഘം ബിവറേജസിന്റെ പൂട്ട് തകര്‍ത്ത് വില കൂടിയ മദ്യം മോഷ്ടിക്കുകയായിരുന്നു. ഈ കേസിലാണ് സജീഫ്ര, വിഷ്ണു, ബാബു എന്നിവര്‍ പിടിയിലായത്. പാലോട് ബിവറേജസ് ഔട്ട്‌ലെറ്റിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്. പാലോട് പാണ്ഡ്യന്‍ പാറ വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വിദേശ മദ്യ ഷോപ്പിലാണ് മോഷണം നടന്നത്. പൂട്ട് കുത്തിത്തുറന്ന ശേഷം മദ്യം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ റെക്കാര്‍ഡ് ആകും എന്നറിഞ്ഞതോടെ സിസിടിവി ക്യാമറയുടെ ഡിവിആറും മോണിറ്ററും തകരാറിലാക്കി അടിച്ചുമാറ്റി. സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും മോഷണം പോയതായി ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ മാനേജര്‍ എത്തിയപ്പോളാണ് ഷട്ടറിന്റെ പൂട്ട് തകര്‍ത്തതായി കണ്ടത്. അകത്തുകയറിയപ്പോള്‍ മദ്യക്കുപ്പികള്‍ ചിതറികിടക്കുകയായിരുന്നു. മാനേജരുടെ പരാതിപ്രകാരമാണ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page