രക്തസാക്ഷി ദിനത്തില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലി; ഗാന്ധിജിയുടെ ഛായാചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞു

തൃശൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ അണികളും തമ്മില്‍ പൊരിഞ്ഞ അടിയായി. ഗാന്ധിജിയുടെ ഛായാചിത്രവും അനുസ്മരണത്തിനായി കൊണ്ടുവന്ന നിലവിളക്കും വലിച്ചെറിഞ്ഞു. വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസ് ഓഫീസിലാണ് നേതാക്കളും പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടിയത്.
ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘര്‍ഷം. അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതാണ് ഏറ്റുമുട്ടലിലെത്തിയത്. ഇത് ഒരു കൂട്ടര്‍ ചോദ്യം ചെയ്തതോടെ തമ്മിലടിയായി. ഇതിനിടയില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഗാന്ധിജിയുടെ ഛായാചിത്രം വലിച്ചെറിഞ്ഞു. പിന്നാലെ എതിര്‍വിഭാഗത്തിലെ പ്രവര്‍ത്തകര്‍ അനുസ്മരണത്തിനായി കൊണ്ടുവന്ന നിലവിളക്ക് വലിച്ചെറിഞ്ഞു. ഓഫീസിലെ കസേരകളും ജനല്‍ ചില്ലുകളും തകര്‍ത്തു.
മണ്ഡലം പുനഃസംഘടനയെ ചൊല്ലി വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരാണ് രാഷ്ട്രപിതാവിനെ വരെ അവഹേളിക്കുന്ന തരത്തിലേക്കുള്ള ഏറ്റുമുട്ടലിലേക്ക് വഴി മാറ്റിയത്. മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളില്‍ ഭാരവാഹികള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ നിരന്തരം തമ്മിലടിക്കുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതൃത്വം. സംഭവത്തെപ്പറ്റി കെപിസിസിക്ക് പരാതി നല്‍കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പിജി ജയ്ദീപ് പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ ആസാദിനെ ആക്രമിച്ചുവെന്നും ജയദീപ് പക്ഷം പറയുന്നു. എന്നാല്‍, ജയദീപും സംഘവുമാണ് കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് മറുവിഭാഗം പറയുന്നത്. നേതാക്കള്‍ തന്നെ പരസ്യമായി തമ്മിലടിക്കുന്നത് ജില്ലാ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനും കടുത്ത തലവേദന ആയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page