മണ്ണ് മാഫിയയിൽ നിന്നും പണം കൈപ്പറ്റി; 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം:പോത്തൻകോട് പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒയ്‌ക്കും എഎസ്‌ഐയ്‌ക്കും സസ്‌പെൻഷൻ. മണ്ണ് മാഫിയയില്‍ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്നാണ് സസ്‌പെൻഷൻ.എസ്‌എച്ച്‌ഒ ഇതിഹാസ് താഹ, എഎസ്‌ഐ വിനോദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
നെയ്യാറ്റിൻകര ഡിവൈഎസ്പി അമ്മിണിക്കുട്ടനായിരുന്നു അന്വേഷണ ചുമതല. റേഞ്ച് ഐജി നിശാന്തിനിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയതിന് പിന്നാലെയാണ് ആരോപണ വിധേയരായ ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. മണ്ണ്, മണല്‍ മാഫിയയുടെ പക്കല്‍ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ഇരുവർക്കും എതിരെ അന്വേഷണം നടത്തിയിരുന്നു.
ഉദ്യോഗസ്ഥർക്ക് പണം നല്‍കിയതിന്റെ സംഘത്തിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണം നടത്തിയത്. വാട്‌സ്‌ആപ്പ് മുഖേനയാണ് ഉദ്യോഗസ്ഥർ മണ്ണ് മാഫിയ സംഘവുമായി ബന്ധപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page