നെല്ലിക്കുന്ന് സ്വദേശി സൗദിയില്‍ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശി സൗദിയില്‍ അന്തരിച്ചു. നെല്ലിക്കുന്നിലെ പരേതനായ ബി എം മൊയ്തീന്‍കുട്ടി -ഫാത്തിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഹമീദാ (54)ണ് മരണപ്പെട്ടത്. ഞായറാഴ്ച്ച രാത്രി ജോലിസ്ഥലത്ത് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൊഗ്രാല്‍പുത്തൂരിലാണ് താമസം. ഭാര്യ: സുബൈദ മൊഗ്രാല്‍ പുത്തൂര്‍. മക്കള്‍: ആബിദ (പ്ലസ് ടു വിദ്യാര്‍ത്ഥിനി ) , അസിത , അഫിത’ സഹോദരങ്ങള്‍: റാബിയ, അബ്ദുല്‍ അസീസ് (വ്യാപാരി ), അബ്ദുല്‍ റഷീദ് . അബ്ദുല്‍ ജലീല്‍ ( ഇരുവരും അബൂദാബി), ഖലീല്‍, അബ്ദുല്‍ സത്താര്‍, സമീര്‍ (മൂവരും ദുബൈ) ഹാജറ, നസീറ ‘. മയ്യത്ത് സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page