ആനയെ കയറ്റിവന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരന്‍ അതിദാരുണമായി മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ (61) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒന്‍പതു മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയില്‍ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്താണ് അപകടം നടന്നത്.
വിഴിഞ്ഞം പനത്തുറയില്‍ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി നസീര്‍ ഓടിച്ചിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നു. സര്‍വ്വീസ് റോഡു വഴി ബൈക്കില്‍ വരികയായിരുന്നു നസീര്‍. ലോറി തട്ടി ബൈക്ക് മറിഞ്ഞെങ്കിലും നസീര്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ലോറിയുടെ പിന്‍ ചക്രം തലയിലൂടെ കയറിയിറങ്ങി ഹെല്‍മെറ്റടക്കം പൊട്ടിയാണ് നസീര്‍ മരിച്ചത്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം
ഉപ്പള ,ബേക്കൂറില്‍ പ്രതിശ്രുതവരനെ കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവിനെതിരെ വധശ്രമത്തിനു കേസ്, കാരണം വിവാഹത്തോട് അനുബന്ധിച്ച് കെട്ടിയ ഫ്‌ളക്‌സ് നശിപ്പിച്ചത് ചോദ്യം ചെയ്ത വിരോധം

You cannot copy content of this page