തന്റെ പിതാവ് സംഘിയല്ല; രജനീകാന്തിനെതിരെയുള്ള പ്രചരണങ്ങള്‍ക്കെതിരെ മകള്‍

ചെന്നൈ: തമിഴ് ഇതിഹാസ നടന്‍ മെഗാസ്റ്റര്‍ രജനികാന്തിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് മകള്‍ ഐശ്വര്യ രജനികാന്ത് രംഗത്തെത്തി. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് രജനീകാന്തിനെതിരെ വിവിധ കോണുകളില്‍ നിന്നും ഇടതു അനുകൂലികള്‍ സൈബര്‍ ബുള്ളിങ് നടത്തിയത്. ബോളിവുഡില്‍ നിന്നും ഒട്ടേറെ നടീനടന്‍മാര്‍ പങ്കെടുത്തിരുന്നുവെങ്കിലും ഇടതു സൈബര്‍ ലോകം പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ താന്‍ പങ്കെടുത്ത ഫോട്ടോ ഷെയര്‍ ചെയ്ത രജനീകാന്തിനെതിരെ മാത്രമാണ് അതിശക്തമായ എതിര്‍പ്പുയര്‍ത്തിയത്.
ലാല്‍സലാം സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് രജനികാന്തിനെ സംഘിയെന്ന് വിളിച്ച് ചിലര്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത്. രജനികാന്ത് സംഘിയാണെന്ന തരത്തിലുള്ള പോസ്റ്റുകള്‍ കാണാറുണ്ടെന്നും, പിതാവിനെ അങ്ങനെ വിളിക്കുന്നതില്‍ ഏറെ വിഷമമുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കുന്നയാളാണ്. എന്നാല്‍ എന്റെ ടീം ആളുകള്‍ എന്താണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത് എന്ന് എന്നെ കാണിക്കും. ഈയിടെയായി ആളുകള്‍ ‘സംഘി’ എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നത്. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ‘ഞാനൊന്ന് പറയട്ടെ, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കില്‍ ലാല്‍സലാം ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യന്‍ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളൂ’- ഐശ്വര്യ എക്‌സില്‍ പോസ്റ്റ് ചെയ്തു.
അതേസമയം, രജനികാന്തിനെ നായകനാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍സലാം ഫെബ്രുവരി ഒന്‍പതിനാണ് റിലീസിനെത്തുക. മൊയ്ദീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. വിഷ്ണു വിശാലും വിക്രാന്തുമാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page