ബംഗളുരുവില്‍ മലയാളിയായ നാല് വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച സംഭവം; പ്രിൻസിപ്പലിനെതിരെ കേസ്


ബംഗളൂരു: മലയാളിയായ നാല് വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച സംഭവത്തില്‍ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസ് എടുത്തു.
കോട്ടയം മണിമല സ്വദേശി ജിന്‍റോ ടോമി ജോസഫിന്‍റെ മകള്‍ ജിയന്ന ആന്‍ ജിജോ(4) ആണ് കഴിഞ്ഞദിവസം ബംഗളൂരുവിലെ സ്വകാര്യ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെ മരണടയുകയായിരുന്നു. സംഭവത്തില്‍ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്.
സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച്‌ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ സ്കൂളിന്‍റെ പ്രിൻസിപ്പലും കോട്ടയം സ്വദേശിയുമായ തോമസ് ചെറിയാൻ കണ്ടാല്‍ അറിയുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് ആയമാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
സ്കൂള്‍ പ്രിൻസിപ്പലായ തോമസ് ചെറിയാനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രിൻസിപ്പല്‍ നശിപ്പിച്ചതായി മാതാപിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
  പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. സംസ്ക്കാരം ജന്മനാടായ മണിമലയില്‍ ഇന്ന് നടക്കും. ഒളിവില്‍പോയ പ്രിൻസിപ്പലിനെ കണ്ടെത്താൻ ഊർജിത അന്വേഷണമാണ് പോലീസ് നടത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page