ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മുരിങ്ങൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മക്കള്‍ക്കും വെട്ടേറ്റ് പരിക്കുണ്ട്. മുരിങ്ങൂര്‍ സ്വദേശി ഷീജ(38)യാണ് വെട്ടേറ്റ് മരിച്ചത്. ഭര്‍ത്താവ് ബിനു(40)വിന്റെ മൃതദേഹം കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍ഭാഗത്ത് റെയില്‍വേട്രാക്കില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തൃശൂര്‍ മുരിങ്ങൂരില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പുലര്‍ച്ചെയോടെ ബിനുവിനെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് ബിനുവിന്റെയും മൃതദേഹം കണ്ടെത്തിയത്. ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചിലിലായിരുന്നു. പതിനൊന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെയും വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. മക്കളെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് സംശയമുള്ളതായി പൊലീസ് വ്യക്തമാക്കി. പുലര്‍ച്ചെ കുട്ടികള്‍ ചോരവാര്‍ന്ന നിലയില്‍ പുറത്തേക്ക് ഓടിയപ്പോഴാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ കുട്ടികളെയും ഷീജയെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷീജ പിന്നീട് മരിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page