വിമാനയാത്രക്കിടെ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍; പിന്നീട് സംഭവിച്ചത്

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ട് പരിഭ്രാന്തരായ യാത്രക്കാരുടെ വീഡിയോയാണ്. ഈമാസം 13 ന് ബാങ്കോക്കില്‍ നിന്ന് ഫുക്കറ്റ് ദീപിലേക്ക് പുറപ്പെട്ട എയര്‍ബസ് എ 320 വിമാനത്തിലാണ് യാത്രക്കാര്‍ പാമ്പിനെ കണ്ടത്. വിമാനത്തിലെ ഓവര്‍ഹെഡ് കംപാര്‍ട്ട്‌മെന്റിലായിരുന്നു രണ്ടടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. കംപാര്‍ട്ട്‌മെന്റിന് തൊട്ടുതാഴെ ഇരുന്ന യാത്രക്കാരന്‍ പാമ്പിനെ കണ്ട് പരിഭ്രാന്തനായി സീറ്റില്‍ നിന്നും എഴുന്നേറ്റു. ഇതോടെ യാത്രക്കാര്‍ ബഹളം വക്കാന്‍ തുടങ്ങി. ഒടുവില്‍ രക്ഷക്കായി ക്യാബിന്‍ ക്രൂ എത്തുകയായിരുന്നു. ക്യാബിന്‍ ക്രൂ എത്തി പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് എങ്ങനെയാണ് വിമാനത്തിനുള്ളില്‍ കയറിയതെന്ന് വ്യക്തമായിട്ടില്ല. ഒരു യാത്രക്കാരന്‍ പങ്കിട്ട സംഭവത്തിന്റെ ടിക് ടോക്ക് വീഡിയോ, പോസ്റ്റ് ചെയ്തതിന് ശേഷം 3.4 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page