ബംഗളൂരുവില്‍ നിന്നും ബൈക്കില്‍ പതിവായി മയക്കുമരുന്നെത്തിക്കും; ബൈക്കില്‍ എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കൂട്ടുപുഴയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന മൂന്ന് ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. ശ്രീകണ്ഠാപുരം ചേരന്‍കുന്ന് സ്വദേശി പുതിയപുരയില്‍ മുഹമ്മദ് ഷഹല്‍(24) ആണ് പൊലീസിന്റെ പിടിയിലായത്. ശ്രീകണ്ഠാപുരത്ത് കഴിഞ്ഞ ജൂലൈ മാസം 14 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായി മാസങ്ങളോളം ജയിലിലായ ഷഹല്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ നിര്‍ദേശ പ്രകാരം നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി. രമേശന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി വാഹന പരിശോധന നടത്തിവരികയാണ്. കേരളകര്‍ണാടക അന്തര്‍ സംസ്ഥാന പാതയായ കൂട്ടുപുഴയില്‍ നടന്ന പരിശോധനയിലാണ് പ്രതി വലയിലായത്. കഴിഞ്ഞ രണ്ടു ദിവസമായി നിരവധി വാഹനങ്ങള്‍ കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ബൈക്ക് സഹിതമാണ് പ്രതി പിടിയിലായത്. ഇരിട്ടി എസ്‌ഐ എന്‍.വിപിന്‍ പ്രതിയെ അറസ്റ്റ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പത്മജന്‍, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ബംഗളൂരുവില്‍ നിന്നും ബൈക്കില്‍ പതിവായി ശ്രീകണ്ഠാപുരത്തേക്ക് എം.ഡി.എം.എ കടത്താറുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page