ഏറെ കാലം പ്രണയിച്ച കാമുകി ചതിച്ചു; നവവരന്റെ ബൈക്ക് കത്തിച്ച് പ്രതികാരം തീര്‍ത്ത് യുവാവ്; ഒടുവില്‍ സംഭവിച്ചത്

മംഗളൂരു: ഏറെക്കാലത്തെ പ്രണയത്തില്‍ നിന്ന് പിന്‍മാറി മറ്റൊരു യുവാവിനെ വിവാഹം കഴിച്ച പെണ്‍കുട്ടിയോട് പകരം വീട്ടിയത് നവവരന്റെ ബൈക്ക് കത്തിച്ച്. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ അറസ്റ്റിലായി. കര്‍ണാടക പുത്തൂര്‍ മുള്ളുഗുഡ്ഡെയിലാണ് സംഭവം. ഉപ്പിനങ്ങാടി നിന്നിക്കല്ല് പടാല സ്വദേശിയായ സന്ദീപാ(24)ണ് പൊലീസിന്റെ പിടിയിലായത്. മുള്ളുഗുഡ്ഡെ സ്വദേശിനി സന്ദീപുമായി ദീര്‍ഘകാലം പ്രണയത്തിലായിരുന്നു. അതിനിടെ പെണ്‍കുട്ടി ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ യുവാവുമായി അകന്നിരുന്നു. പിന്നീട് വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം മറ്റൊരു വിവാഹത്തിന് പെണ്‍കുട്ടി സമ്മതിച്ചിരുന്നു. ജനുവരി മൂന്നിനാണ് ലിഖിത്ത് കുമാറും മുള്ളുഗുഡ്ഡെ സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം നടന്നത്. ജനുവരി ആറിന് ഇരുവരും പെണ്‍കുട്ടിയുടെ വീട്ടില്‍ വിരുന്ന് സല്‍ക്കാരത്തിന് എത്തിയിരുന്നു. അന്നാണ് കാമുകി തന്നെ ചതിച്ചെന്നും മറ്റൊരു വിവാഹം കഴിച്ചെന്നും യുവാവ് അറിയുന്നത്. രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഷെഡില്‍ നിര്‍ത്തിയിട്ട നവവരന്റെ ബൈക്ക് മോഷ്ടിച്ച് കടന്നു പോവുകയായിരുന്നു. വീടിന്ന് മൂന്നൂറ് മീറ്റര്‍ ദൂരെ എത്തിച്ച ബൈക്കിന് തീവച്ചു. തീപടരുന്നതു കണ്ട അയല്‍വാസി കീര്‍ത്തന്‍ സംഭവം പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചു. അവര്‍ എത്തുമ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തിയിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം ലിഖിത്ത് പൊലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കാമുകിയുമായി വിട്ടുപിരിയാന്‍ പറ്റാത്തതുകൊണ്ടുള്ള സങ്കടം കാരണമാണ് ചതിച്ചതിനുള്ള പ്രതികാരമായി ബൈക്ക് കത്തിച്ചതെന്ന് സന്ദീപ് പൊലീസിനോട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page