കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; മൊബൈലില്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത യുവാവിനെതിരെ പോക്‌സോ കേസ്

കണ്ണൂര്‍: കൂത്തുപറമ്പ് പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പെൺകുട്ടിയെ കാറില്‍ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. സ്റ്റേഷന്‍ പരിധിയിലെ 20 കാരിയുടെ പരാതിയിലാണ് കേസ്. 2020-ല്‍ ആണ് പരാതിക്കാസ്പദമായ സംഭവം. പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയെ തൊക്കിലങ്ങാടി സ്വദേശിയായ വരുണ്‍ കാറില്‍ കൂട്ടികൊണ്ടു പോകുകയും പ്രതിയുടെ വീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ദൃശ്വങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പിന്നീട് പ്രചരിപ്പിച്ചുവെന്നും കാണിച്ച് പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസ്. സംഭവം നടന്ന സമയത്ത് പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page