ഉപേക്ഷിച്ച ബാഗില്‍ കഞ്ചാവ്; റെയില്‍വെ സ്റ്റേഷനില്‍ നിന്നും അഞ്ചുകിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി. പാലക്കാട് ഷാലിമാര്‍ തിരുവനന്തപുരം എക്സ്പ്രസ്സിന്റെ മുന്‍വശത്തുള്ള ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ഇരുന്ന ആളുടെ ബാഗില്‍ ഒളിപ്പിച്ച അഞ്ചുകിലോ കഞ്ചാവാണ് കണ്ടെത്തിയത്. ബാഗിലെ തുണികള്‍ക്കിടയില്‍ അഞ്ചു പാക്കറ്റുകളിലായി ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ്. ആര്‍പിഎഫും ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് സംയുക്തമായി റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ജനറല്‍ കമ്പാര്‍ട്മെന്റില്‍ നടത്തിയ പരിശോധനയില്‍ ലഗേജ് റാക്കില്‍ നിന്നാണ് ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ഷോള്‍ഡര്‍ ബാഗില്‍ കഞ്ചാവ് കണ്ടത്. ബാഗ് കണ്ട് സംശയം തോന്നിയാണ് ഉദ്യോഗസ്ഥന്‍മാരായ സുരേഷ്, എ.പി.അജിത് അശോക് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. എന്‍.അശോക്, എക്സൈസ് ബി.ശ്രീജിത്ത്, ഗോകുല കുമാരന്‍, ജെ.രാകേഷ്, ശരവണന്‍, ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി റെയില്‍വെ പൊലിസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച്; കാസര്‍കോട്ട് നേരിയ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു

You cannot copy content of this page