ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് വീണ്ടും ഓടും; നേത്രാവതി എക്സ്പ്രസ്സ് ഇന്നു മുതൽ കോട്ടയം വഴി; കാരണം ഇതാണ്

പാലക്കാട്:ശബരിമല സ്‌പെഷ്യലായി ചെന്നൈ-കോട്ടയം -ചെന്നൈ റൂട്ടില്‍ ഓടിയ വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും സര്‍വീസ് നടത്താൻ റെയില്‍വേ.ഈ മാസം ഏഴ്, 14 തീയതികളില്‍ ചെന്നൈയില്‍നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തും. കോട്ടയത്തുനിന്ന് തിരികെ ചെന്നൈയിലേക്കുള്ള സര്‍വീസ് എട്ട്, 15 തീയതികളിലാണ്.ചെന്നൈ- കോട്ടയം സര്‍വ്വീസ് പുലര്‍ച്ചെ 4.30നു പുറപ്പെട്ട് വൈകുന്നേരം 4.15ന് കൊലത്തെത്തും. മടക്ക സര്‍വ്വീസ് പുലര്‍ച്ചെ 4.40ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.15ന് ചെന്നെയിലെത്തുന്ന രീതിയിലാണ് സമയക്രമം. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്റ്റോപ്പുള്ളത്. റിസര്‍വേഷൻ ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

നേത്രാവതി ഇന്നുമുതല്‍ കോട്ടയം വഴി
തിരുവനന്തപുരത്തുനിന്ന് ലോകമാന്യ തിലകിലേക്ക് രാവിലെ 9.15ന് പുറപ്പെടുന്ന 16346 നേത്രാവതി എക്സ്പ്രസ് ഇന്നു മുതല്‍ 13 വരെ ആലപ്പുഴയ്ക്ക് പകരം കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുകയെന്ന് റെയില്‍വേ അറിയിച്ചു.

ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ റൂട്ട്‌ മാറ്റം. യാത്രക്കാരുടെ സൗകര്യാര്‍ഥം മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page