കാസർകോട്: ഭാര്യ മരിച്ചു പത്താം നാൾ ഭർത്താവും മരിച്ചു. പാക്കം കണ്ണംവയൽ കിഴക്കേ വീട്ടിൽ അടുക്കാടക്കം തറവാട് കാരണവർ കെ കൃഷ്ണൻ നായർ (86) അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ മുങ്ങത്ത് കാർത്യാനിയമ്മ കഴിഞ്ഞ മാസം 23നാണ് മരിച്ചത്. മക്കൾ: എം തമ്പാൻ നായർ, സീതാകുമാരി, ഉഷ, ചന്ദ്രൻ (വ്യാപാരി), വിനോദ്. മരുമക്കൾ: എം സീന, കുഞ്ഞിക്കണ്ണൻ, ഗോപിനാഥൻ, എ അർച്ചന. സഹോദരങ്ങൾ: നാരായണീ അമ്മ, നാരായണൻ നായർ, കുമാരൻ നായർ.







