എം വിജിന്‍ എംഎല്‍എയെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍; പൊലിസിന് വീഴ്ച്ച പറ്റിയെന്ന് വിമര്‍ശനം

കണ്ണൂര്‍: കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ എം. വിജിന്‍ എം.എല്‍ എ യോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് എല്‍.ഡിഫ് കണ്‍വിന ഇ.പി.ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത്. എം.വിജിനെ പോലെയുള്ള എം.എല്‍.എയെ അറിയാത്ത പൊലിസാണ് കണ്ണൂരിലേത്. എം.എല്‍എയോട് ആരാണെന്ന് പേരു ചോദിക്കുകയാണ് പൊലീസ് ചെയ്യുന്നത്. സിവില്‍ സ്റ്റേഷനില്‍ കയറിയ നഴ്‌സുമാരെ പുറത്തിറക്കി പരിപാടി നടത്താനാണ് എവിജിന്‍ ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ കേസെടുക്കേണ്ട ആവശ്യമില്ല പൊലീസ് അവിടെയില്ലാത്തതിനാലാണ് സമരക്കാര്‍ അകത്തേക്ക് കയറിയത്. സമരം ചെയ്തവരില്‍ കൂടുതല്‍ വനിതകളാണ്. അതുകൊണ്ടു തന്നെ പൊലീസ് കേസെടുത്തത് അനാവശ്യമാണ്. എം. വിജിന്‍ എം.എല്‍.എയോട് അപമര്യാദയായി പെരുമാറിയ പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടതായും ഇ.പി ജയരാജന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page