ബംഗളുരുവിൽ കെട്ടിടത്തിൽ നിന്ന് വീണു കണ്ണൂർ സ്വദേശി മരിച്ചു; യുവാവിന്റെ മരണത്തിൽ ദുരൂഹത

കണ്ണൂർ: ബംഗളൂരിൽ നാലു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് കണ്ണൂർ അഴീക്കോട് സ്വദേശിയായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു.
ഭാഗവത പണ്ഡിതനും താന്ത്രികനുമായ മൊളോളത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും അഴീക്കോട് സൗത്ത് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപിക
ഉഷ അന്തർജ്ജനത്തിന്റെയും ഇളയമകൻ
ശ്രീജിത്ത് ഉണ്ണി നമ്പൂതിരിയെന്ന (28)- കണ്ണനാണ് മരിച്ചത്
ബംഗളുരുവിലെ താമസ സ്ഥലത്തെ നാലു നില കെട്ടിടത്തിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ അബദ്ധത്തിൽ കാൽ തെറ്റിവീണ് മരിച്ചെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല. ബെംഗളുരുവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റംസെൽ സയൻസ് ആന്റ് റിസർച്ചിലാണ് ജോലി ചെയ്യുന്നത്. അഞ്ചു വർഷം മുമ്പാണ് ജോലി കിട്ടിയത്.
മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.
സംസ്കാരം സഹോദരൻ ശ്രീകുമാർ അയർലന്റിൽ നിന്നും എത്തിയ ശേഷം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ ബംഗളൂരു പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page