വീടിന്റെ ടെറസിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വീടിന്റെ ടെറസിന്റെ മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചീമേനിപിലാന്തോളി സ്വദേശി സി കെ ഷിജു(42 )ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പിതാവ് സി കെ രാഘവൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ നേരത്ത് മകനെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് പരിസരവാസികളെ വിവരം അറിയിച്ചു. ചീമേനി പൊലീസ് എത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൂലിപ്പണിക്കാരനായ ഷിജു കഴിഞ്ഞ രണ്ടു ദിവസമായി ജോലിക്ക് പോയില്ലെന്നാണ് വിവരം. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. പരേതയായ രോഹിണിയാണ് മാതാവ്. കർണാടക സ്വദേശിനി ഭാർഗവിയാണ് ഭാര്യ. മക്കൾ: ഷിമ, ഷിമൽ. സഹോദരി: സിന്ധു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page