മുഖ്യമന്ത്രിക്ക് വീണ്ടും വധഭീഷണി; കത്ത് എത്തിയത് പഴയ കമ്മ്യൂണിസ്റ്റുകാർ എന്ന് അവകാശപ്പെട്ട്; കുഴിബോംബ് വക്കുമെന്ന ഭീഷണിയിൽ അന്വേഷണം തുടങ്ങി പൊലീസ്


കൊച്ചി: മുഖ്യമന്ത്രിയ്ക്ക് ബോംബ് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഇന്നലെ  എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.കുഴിബോംബ് വയ്ക്കുമെന്നാണ് ഭീഷണി. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്തു.
പഴയ കമ്മ്യൂണിസ്റ്റുകളാണ് തങ്ങളെന്നും ഭരണം നശിപ്പിച്ചുവെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കത്ത് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ബോംബ് വയ്ക്കുമെന്നാണ് കത്തില്‍ പറയുന്നത്. കത്തിലെ സീല്‍ ഉള്‍പ്പെടെയുള്ളവ വ്യക്തമല്ല. കത്ത് എവിടെനിന്നാണ് അയച്ചതെന്ന് പരിശോധിക്കുകയാണ് പൊലീസ്. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. നവകേരള സദസിന്റെ മാറ്റിവച്ച യോഗം തൃക്കാക്കരയില്‍ നടക്കാനിരിക്കെയാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page