പൊലീസിനെ കള്ളനാക്കണം; ജയിലിലിരുന്ന് ജഡ്ജിക്കും പൊലീസ് മേധാവിക്കും കത്തെഴുതി യുവാവ്

പൊലീസിനെ പ്രതിക്കൂട്ടിലാക്കാന്‍ മോഷണക്കേസ് പ്രതി ജയിലിലിരുന്ന് ജഡ്ജിക്കും പൊലീസ് മേധാവിക്കും കത്തെഴുതി. സ്ഥിരംകുറ്റവാളിയായ പ്രതിയുടെ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ അന്വേഷണറിപ്പോര്‍ട്ട്. ഷൊര്‍ണൂരിലെ ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായ തിരൂര്‍ വട്ടത്താണി വേങ്ങപ്പറമ്പില്‍ സുദര്‍ശനനാണ് (25) പൊലീസിനെയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടത്തിയത്. ഒരുമാസം മുമ്പാണ് പൊലീസിനെതിരേ ഒറ്റപ്പാലം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജിക്കും പൊലീസ് മേധാവിക്കും ജയിലില്‍നിന്ന് കത്തെഴുതിയത്. മോഷണ കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴായിരുന്നു കത്തെഴുത്ത്. ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായപ്പോള്‍ തന്റെ കൈവശമുണ്ടായിരുന്ന പണം പൊലീസുകാര്‍ വാങ്ങിയെന്നായിരുന്നു പരാതി. ഒരു പൊലീസുകാരന്റെ പേരുള്‍പ്പെടെ കത്തില്‍ സൂചിപ്പിച്ചിരുന്നു. അന്വേഷണം നടത്തിയെങ്കിലും പ്രതിയുടെ പശ്ചാത്തലവും മറ്റും കണക്കിലെടുത്തു പൊലീസും കോടതിയും ഇക്കാര്യം തള്ളുകയായിരുന്നു. കഴിഞ്ഞമാസം അറസ്റ്റിലായ സുദര്‍ശനന് ഉപാധികളോടെ കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. ആഴ്ചയിലൊരിക്കല്‍ ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page