കാറില്‍ പശുക്കളെ മോഷ്ടിച്ച് കടത്ത്; രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: കന്നുകാലി മോഷണം പതിവാക്കിയ രണ്ടു യുവാക്കള്‍ ഒടുവില്‍ പിടിയിലായി. പടുകോണാജെ സ്വദേശി ഇമ്രാന്‍ ഇബ്രാഹിം (24), കല്ലബെട്ടു സ്വദേശി നാച്ചി എന്ന നാച്ചി (26)എന്നിവരെയാണ് തെങ്ക ഇടപ്പടവ് ദാഡി ചെക്ക്പോസ്റ്റില്‍ വെച്ച് ബജ്പെ സബ് ഇന്‍സ്പെക്ടര്‍ കുമരേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പതിവ് വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മോഷണത്തിന് സ്ഥിരമായി ഉപയോഗിക്കുന്ന രണ്ടുകാറുകളും മോഷണ ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബഡഗ എടപദാവ് കിന്നിമജലു സ്വദേശി ചന്ദന്‍ ഉപാധ്യായയുടെ ഉടമസ്ഥതയിലുള്ള രണ്ട് പശുക്കളെയും ഒരു പശുക്കിടാവിനെയും അജ്ഞാതര്‍ മോഷ്ടിക്കുകയും കശാപ്പ് ചെയ്യുകയും ചെയ്തതായി ബജ്പെ പൊലീസില്‍ പരിതിയുണ്ടായിരുന്നു. ഇതേ കുറിച്ച് നടത്തിയ അന്വേഷണങ്ങള്‍ക്കിടയിലാണ് പ്രതികളെ കണ്ടെത്തിയത്. നിരവധി കന്നുകാലികളെ കാര്‍ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ സംഭവത്തോടെ കന്നുകാലി മോഷ്ടിച്ചു കടത്തുന്നതിന് തടയാന്‍ തോഡര്‍, ഹന്‍ഡേലു, ഉലൈബെട്ട്, ഗന്തല്‍കട്ടെ പ്രദേശങ്ങളില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page