പ്രാങ്ക് വീഡിയോ ചിത്രീകരിക്കാൻ കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമം; 2 പേർ പിടിയിൽ

മലപ്പുറം:കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍.മലപ്പുറം താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീൻ എന്നിവരാണ് അറസ്റ്റിലായത്.പ്രാങ്ക് വീഡിയോ ചിത്രീകരിക്കുന്നതിന് വേണ്ടി ചെയ്തതെന്നാണ് പ്രതികള്‍ പൊലീസിനോട് പറയുന്നത്. മലപ്പുറം താനൂരിലാണ് സംഭവം നടന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയാണ് സുള്‍ഫിക്കര്‍, യാസീൻ എന്നിവര്‍ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടികളുടെ എതിര്‍പ്പും ബഹളവും കാരണമാണ് തട്ടികൊണ്ടുപോകല്‍ ശ്രമം ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page