Thursday, May 23, 2024

തൊട്ടിലിൽ കയര്‍ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കാസർകോട്: തൊട്ടിലിൽ കയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോട് കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്‌നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്. എട്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ബുധനാഴ്ച വൈകുന്നേരമാണ് തൊട്ടിലിന്റെ കയര്‍ കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page