തമിഴ് നാട്ടിലെ ഫാക്ടറിയില്‍ അമോണിയ വാതക ചോര്‍ച്ച; നിരവധി പേര്‍ ആശുപത്രിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ രാസവള ഫാക്ടറിയില്‍ അമോണിയ വാതക ചോര്‍ച്ച. ശ്വാസ തടസമടക്കമുള്ള അസ്വസ്ഥതയെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി കടലില്‍ നിന്ന് എണ്ണൂരിലെ സ്വകാര്യ വള കമ്പനിയുടെ ഫാക്ടറിയിലേക്കുള്ള പൈപ്പ് ലൈനിലാണ് അമോണിയ വാതക ചോര്‍ച്ചയുണ്ടായത്. ഉറങ്ങിക്കിടന്നിരുന്ന പെരിയകുപ്പം, ചിന്നക്കുപ്പം പ്രദേശങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തരായി വീട് വിട്ടോടി. വിവരത്തെ തുടര്‍ന്ന് താമസിയാതെ, പൊലീസും ജില്ലാ ഭരണകൂടവും പരിസരവാസികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാന്‍ ആംബുലന്‍സുകളും പൊതുഗതാഗതവും ഏര്‍പ്പെടുത്തി. ചോര്‍ച്ച സംഭവിച്ചപ്പോള്‍ തന്നെ കമ്പനി അധികൃതര്‍ പരിഹാരത്തിനായി ശ്രമിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചേ വാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയെങ്കിലും അന്തരീക്ഷ വായുവിലും കടലിലും അമോണിയയുടെ അളവ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിരുന്നു. വാതക ചോര്‍ച്ചയെ തുടര്‍ന്ന് 12 പ്രദേശവാസികളെ സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുടെ നില തൃപ്തികരമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റു പലരെയും അര്‍ധരാത്രിയോടെ കമ്മ്യൂണിറ്റി ഹാളിലേക്കും മറ്റിടങ്ങളിലേക്കും മാറ്റിയിരുന്നു. രാസവളങ്ങള്‍ നിര്‍മ്മിക്കുന്ന കോറോമാണ്ടല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് സംഭവം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page