ഇസ്രായേല്‍ ആക്രമണം; ഇറാന്‍ സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടു

ടെഹ്റാന്‍: സിറിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഹാര്‍ഡിന്റെ മുതിര്‍ന്ന സൈനിക ജനറല്‍ കൊല്ലപ്പെട്ടു. ഗാര്‍ഡിന്റെ വിദേശ വിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ ഏറ്റവും കൂടുതല്‍ പ്രവൃത്തിപരിചയമുള്ള ഉപദേശകരില്‍ ഒരാളായ റാസി മൗഡവിയാണ് കൊല്ലപ്പെട്ടതെന്നു ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. റാസിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റൈസി, ഇസ്രയേല്‍ ഈ കുറ്റത്തിനു കനത്ത വില നല്‍കേണ്ടിവരുമെന്നു മുന്നറിയിപ്പ് നല്‍കി. ഡമാസ്‌ക്കസിന്റെ പ്രാന്തപ്രദേശമായ സെയ്നാബിയ ജില്ലയില്‍ ഇസ്രയേല്‍ നടത്തിയ അക്രമണത്തിലാണ് ഇറാന്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടതെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയയില്‍ ഇറാന്‍ സൈന്യത്തിന്റെ വിപുലീകരണം അനുവദിക്കില്ലെന്ന ഉറച്ച നിലപാട് ഇസ്രയേല്‍ തുടരുന്നതിനിടയിലാണ് സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടത്. പുതിയ സംഭവവികാസത്തോടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page