കണ്ണൂരിൽ മധ്യവയസ്കൻ ബന്ധുവിന്റെ വെട്ടേറ്റുമരിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊന്ന സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. ഗിരീഷിന്‍റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ രാതി ഏഴരയോടെ മുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ഒളിവിൽ പോയ പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page