വയനാട്: വാകേരിയിൽ കഴിഞ്ഞ ദിവസം പശുക്കിടാവിനെ കടിച്ചുകൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തിയതോടെ സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
ഞാറക്കാട്ടിൽ സുരേന്ദ്രൻ്റെ പശുവിനെയാണ് ഞായറാഴ്ച കടുവ കടിച്ചുകൊ ന്നത്. വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിന്റെ ജഡമാണ് രാവിലെ കണ്ടെത്തിയത്.
പശുക്കിടാവിനെ കടിച്ചുകൊന്ന കടുവ ഇതേ തൊഴുത്തിൽ ഞായറാഴ്ച രാ ത്രി വീണ്ടുമെത്തി. കടുവയുടെ ദൃശ്യങ്ങൾ വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞിട്ടുണ്ട്.
