സ്‌കൂളില്‍ പോകുന്നതിനിടെ ഹൃദയാഘാതം; 13 കാരിക്ക് ദാരുണാന്ത്യം

സ്‌കൂളിലേക്കു പോകുന്നതിനിടെ പതിമൂന്നു വയസുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. മുഡിഗെരെ സ്വദേശിനിയും ദാരദഹള്ളി പ്രൈമറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സൃഷ്ടി(13)യാണു മരിച്ചത്. ജോഗന്നകെരെ സ്വദേശി അര്‍ജുന്റെയും സുമയുടെയും മകളാണ്. കര്‍ണാടകയിലെ ചിക്കമഗളുരുവിലാണ് സംഭവം. പതിവുപോലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ സ്‌കൂളിന് മുന്നില്‍ തലകുത്തി വീഴുകയായിരുന്നു.
തളര്‍ന്നുവീണ സൃഷ്ടിയെ സ്‌കൂളിന് മുന്നിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എന്നാല്‍, അവിടെ ഡോക്ടറില്ലാത്തതിനാല്‍ മുടിഗെരെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇത്ര ചെറുപ്പത്തില്‍ എങ്ങനെ ഹൃദയാഘാതമുണ്ടായി എന്നൊരു ചോദ്യം രക്ഷിതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page