പൊയിലൂരില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു; ആനപ്പുറത്തുണ്ടായിരുന്ന പൂജാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: പാനൂര്‍ വടക്കെ പൊയിലൂരില്‍ ആറാട്ടുത്സവത്തിന്റെ ഭാഗമായി നടത്തിയ എഴുന്നള്ളത്തിനിടെ
ആനയിടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി തലനാരിഴയ്ക്ക് രക്ഷപെട്ടു. പാനൂര്‍ കുരുടന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഉത്സവത്തിന് തിടമ്പേറ്റി എഴുന്നള്ളിപ്പിനെത്തിയ മൂന്ന് ആനകളിലൊന്നാണ് ഇടഞ്ഞത്. മറ്റൊരാന ആക്രമിച്ചതാണ് ഇടയാന്‍ കാരണമായത്. ഇതോടെ കലിതുള്ളിയ ആന അങ്ങോട്ടുമിങ്ങോട്ടും നടന്നു. ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് പതിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആന ആക്രമിക്കാനോങ്ങിയെങ്കിലും ചവിട്ടേല്‍ക്കാതെ തലനാരിഴയ്ക്കാണ് പൂജാരി രക്ഷപ്പെട്ടത്. ആന ഇടഞ്ഞതോടെ ജനം പരിഭ്രാന്തരായി ഓടി. നൂറുകണക്കിനാളുകള്‍ സംഭവസമയം ക്ഷേത്രവളപ്പിലുണ്ടായിരുന്നു. പാപ്പാന്മാര്‍ ഏറെ ശ്രമിച്ചിട്ടും ആന മെരുങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ തൃശൂരില്‍ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡാണ് ആനയെ തളച്ചത്. തുടര്‍ന്ന് ആനയെ വേങ്ങേരിയിലെ ആനത്തറയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page