മലബാര്‍ എക്സ്പ്രസിലെ യാത്രക്കാരന്റെ ഫോണ്‍ കവര്‍ന്നു; ബീഹാര്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: ട്രെയിനില്‍ സഞ്ചരിച്ച് യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും കവര്‍ച്ച ചെയ്യുന്ന വിരുതന്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശി മുഹമ്മദ് അജര്‍ഉദ്ദീനെ(30)യാണ് റെയില്‍വെ പൊലീസ് തിരൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലേക്കുള്ള മലബാര്‍ എക്സ്പ്രസിലെ യാത്രക്കാരനായ അര്‍ജുന്‍ എന്നയാളുടെ പോക്കറ്റില്‍ നിന്നു ഫോണ്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇയാളുടെ ബാഗില്‍ വിശദമായി പരിശോധിച്ചപ്പോള്‍ മോഷ്ടിച്ചതെന്നു കരുതുന്ന ഐ ഫോണ്‍ അടക്കം നാലുഫോണുകളും ചാര്‍ജ്ജറും, ഇയര്‍ഫോണും കണ്ടെത്തി. ഇയാളെ കോഴിക്കോട് റെയില്‍വെ പൊലീസിനു കൈമാറി. കണ്ണൂര്‍ റെയില്‍വെ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സിബീഷ് മധു, എസ്.സി.പിഒ ബിബിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ട്രെയിനുകളിലെ കവര്‍ച്ചകള്‍ക്ക് തുമ്പാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇയാള്‍ക്ക് ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page